സമ്മാനാര്‍ഹരായവരില്‍ 50 വയസ്സില്‍ താഴെയുള്ളവരുടെ പുരുഷ വിഭാഗത്തില്‍ ഒന്നും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത് കെനിയന്‍ – എത്യോപ്യ സ്വദേശികളാണ്. മറ്റു ഭാഗങ്ങളിലും ഇവര്‍ സമ്മാനാര്‍ഹരായി. ബംഗളൂരുവില്‍ താമസമാക്കിയ പ്രൊഫഷണല്‍ അത്ലറ്റുകളുടെ സംഘമാണ് ഇവരുടേത്. മണ്‍സൂണ്‍ മാരത്തണിനെ കുറിച്ച് കേട്ടറിഞ്ഞാണ് ഇവിടെ എത്തിയതെന്നും ലഹരിവിരുദ്ധ ക്യാംപെയിന്‍ ആയി നടത്തിയ മാരത്തണില്‍ പങ്കാളികളാകാനും വിജയിക്കാനും കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും 50 വയസ്സില്‍ താഴെയുള്ള പുരുഷവിഭാഗത്തില്‍ വിജയിയായ കെനിയന്‍ സ്വദേശി ഐസക്ക് കിപ്കിമോ പറഞ്ഞു.
