സർക്കാർ/എയ്ഡഡ്/സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനീയറിങ് കോളേജുകളിലെ എം.ടെക് പ്രവേശനത്തിനുള്ള അപേക്ഷകൾ എല്ലാ റെഗുലർ വിദ്യാർത്ഥികൾക്കും (ക്യൂ.ഐ.പി സ്‌പോൺസേർഡ് വിദ്യാർത്ഥികൾ ഒഴികെ) ഓൺലൈൻ ആയി സമർപ്പിക്കുന്നതിനുള്ള തീയതി ജൂൺ 22 വരെയും, അപേക്ഷയുടെ പ്രിന്റ് ഔട്ടും ബന്ധപ്പെട്ട രേഖകളും സമർപ്പിക്കുന്നതിനുള്ള തീയതി 25ന് വൈകിട്ട് നാല് വരെയും നീട്ടി. വിശദവിവരങ്ങൾക്ക് www.admissions.dtekerala.gov.inwww.dtekerala.gov.in എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കണം.