കാക്കനാട്: ജില്ലയിലെ ജന പ്രതിനിധികളും ഉദ്യോഗസ്ഥരും നടത്തുന്ന കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് പദ്ധതി നിർവ്വഹണത്തിലടക്കം മികച്ച മുന്നേറ്റം നടത്താൻ കഴിഞ്ഞതെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ. സഫിറുള്ള പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രളയ പുനർനിർമ്മാണത്തിലടക്കം ഈ കൂട്ടായ്മ വലിയ ദൗത്യമാണ് നിർവഹിച്ചത്. അതിനാലാണ് പ്രതിസന്ധികളെ അതിജീവിച്ച് നമുക്ക് മുന്നേറാനായത്. കഴിഞ സാമ്പത്തീക വർഷത്തിൽ പ്രളയത്തിന്റെ ഭാഗമായി നാല് മാസങ്ങളാണ് നമുക്ക് നഷ്ടപ്പെട്ടത്. എങ്കിലും പദ്ധതി നിർവഹണത്തിൽ നമുക്ക് സംസ്ഥാന തലത്തിൽ നാലാമതെത്താനായത് മികച്ച നേട്ടമാണെന്നും കളക്ടർ കൂട്ടിച്ചേർത്തു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സ്ഥലം മാറിപ്പോകുന്ന ജില്ലാ ആസൂത്രണ സമിതി മെമ്പർ സെക്രട്ടറി കൂടിയായി ജില്ലാ കളക്ടർക്ക് ഉപഹാരം നൽകി. കഴിഞ്ഞ സാമ്പത്തീക വർഷം പദ്ധതി നിർവഹണത്തിൽ നൂറു ശതമാനം നേട്ടം കൈവരിച്ച ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് കളക്ടർ ഉപഹാരം നൽകി. ഈ സാമ്പത്തിക വർഷത്തെ പരിഷ്കരിച്ച വാർഷീക പദ്ധതി സമർപ്പിച്ച തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതിക്ക് അംഗീകാരം നൽകി. 47 ഗ്രാമ പഞ്ചായത്തുകൾ, 9 ബ്ലോക്ക് പഞ്ചായത്തുകൾ 6 നഗരസഭകൾ എന്നിവ കളുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. യോഗത്തിൽ ജില്ലാ പ്ലാനിങ്ങ് ഓഫീസർ ലിറ്റി മാത്യു, ആസൂത്രണ സമിതിയംഗങ്ങൾ, ജില്ലാ തല ഉദ്യാഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ അടിക്കുറിപ്പ്:
സ്ഥലം മാറിപ്പോകുന്ന ജില്ലാ ആസൂത്രണ സമിതി മെമ്പർ സെക്രട്ടറി കൂടിയായ ജില്ലാ കളക്ടർ മുഹമ്മദ് വൈ. സഫിറുള്ളക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ഉപഹാരം നൽകുന്നു.