കാക്കനാട്: കേരളം അതിജീവിച്ച പ്രളയദുരന്തത്തിന്റെ എറണാകുളം ജില്ലാതല ഡോക്യുമെന്റെറി പ്രകാശനം ജി്ല്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുള്ള നിര്‍വ്വഹിച്ചു. പ്രളയ ദുരന്തനിവാരണ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളും, സന്നദ്ധ സംഘടനകളും, പൊതുജനങ്ങളും നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഉള്്ക്കൊള്ളി്ച്ചാണ് ഡോക്യുമെന്റെറി തയ്യാറാക്കിയിരിക്കുന്നത്. പ്രളയദുരന്തത്തെ നേരിട്ടവിധം ഭാവിയില്‍ പഠനവിധേയമാക്കുന്നതിന് ഉപകരിക്കുന്ന രീതിയിലാണ് 130 പേജുകളില്‍ സചിത്ര വിവരണം തയ്യാറാക്കിയിരിക്കുന്നത്. പ്രളയ ദുരിതാശ്വാസ പ്രവര്‍്ത്തനങ്ങളില്‍ പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയുമടക്കം എല്ലാവരുടെയും സേവനങ്ങള്‍ വിലപ്പെട്ടതായിരുന്നെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. പ്രളയം 2018 എന്ന് നാമകരണം ചെയ്തിരി്ക്കുന്ന ഡോക്യുമെന്റെറിയുടെ പ്രകാശനം എ.ഡി.എം കെ. ചന്ദ്രശേഖരന് നായര്‍ക്ക് നല്‍കിയാണ് നിര്‍വ്വഹിച്ചത്.
ജില്ലയില്‍ പ്രളയ ദുരന്തത്തില്‍ തകര്‍ന്ന 2500 വീടുകളില്‍ 2316 വീടുകളുടെ പണി ആരംഭിക്കുവാനും 1250 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സാധിച്ചതിലും സന്തോഷമുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. പ്രളയകാലത്ത് വിവിധ വകുപ്പുകളില്‍ സേവനം അനുഷ്ഠിച്ച ഉദ്യോഗസ്ഥര്‍ക്ക് രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കകം സ്ഥാനമാറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രളയരക്ഷാ പ്രവര്‍ത്തനങ്ങളെകുറിച്ച് ആധികാരികമായ വിവരങ്ങള്‍ ഉറപ്പ് വരുത്താന്‍ ഔദ്യോഗിക ഡോക്യുമെന്റെറിക്ക് സാധിക്കുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വലിയ പ്രക്രിയയാണെന്ന് പറഞ്ഞ കളക്ടര്‍ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ധനസഹായം ലഭിച്ചവരുടെ വിവരങ്ങളും സുതാര്യമാക്കുവാന് തയ്യാറാക്കിയ റീ ബില്‍ഡ് ആപ്പിന്റെ പ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാട്ടി. പ്രളയം രൂക്ഷമായ ആഗസ്റ്റ് 15ന്റെ ചിത്രത്തോടെയാണ് ഡോക്യുമെന്റെറിയില്‍ പ്രളയരക്ഷാ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ ആരംഭിക്കുന്നത്. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളുടെ പ്രളയബാധിത ഫോട്ടോകള്‍, പ്രധാനമന്ത്രി, മുഖ്യമന്ത്രി തുടങ്ങിയവരുടെ സന്ദര്‍ശ്ശന വിവരങ്ങല്‍, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച കമാന്‍ഡ് സെന്റെറിന്റെ പ്രവര്‍ത്തന ഘടന, ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തിയ സായുധ സേനാവിഭാഗത്തിന്റെ അംഗസംഖ്യ എന്നിവയടക്കം നിര്‍ണ്ണായക വിവരങ്ങള്‍ ഡോക്യുമെന്റെറിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
പ്രളയബാധിതരായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിയവരുടെ കണക്കും ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളുടെ വിവരങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ദുരന്തനിവാരണ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വിവിധ സന്നദ്ധ സംഘടനകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പങ്കും ഔദ്യോഗികരേഖയില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. ഔദ്യോഗിക ഡോക്യുമെന്റെറിക്കാവശ്യമായ ചിത്രങ്ങളും മറ്റ് വിവിരങ്ങളും ലഭ്യമാക്കിയ പബ്ലിക് റിലേഷന്‍സ് വകുപ്പിന് ജില്ലാ കളക്ടര്‍ നന്ദി പറഞ്ഞു. ചടങ്ങില്‍ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ പി.ഡി ഷീലാദേവി, ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ക്യാപ്ഷന്‍
എറണാകുളം ജില്ലയിലെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഡോക്യുമെന്റെറി പ്രകാശനം ജില്ലാകളക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുള്ള എ.ഡി.എം കെ. ചന്ദ്രശേഖരന് നായര്‍ക്ക് നല്കി നിര്‍വ്വഹിക്കുന്നു. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ പി.ഡി ഷീലാദേവി സമീപം.