സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ കേരളയുടെ നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അംഗീകാരമുള്ള മൊബൈൽ ജേർണലിസം കോഴ്‌സിലേക്ക് (മോജോ) അപേക്ഷ ക്ഷണിച്ചു.  പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത.  പാർട്ട്‌ടൈം കോഴ്‌സ് ആയതിനാൽ മറ്റു കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും തൊഴിലന്വേഷകർക്കും സൗകര്യപ്രദമായ രീതിയിലാണ് ക്ലാസുകൾ.  ഡിഗ്രി വിദ്യാർത്ഥികൾക്ക് പഠനത്തിനൊപ്പം പരിശീലനവും നടത്താവുന്ന രീതിയിലാണ് പാഠ്യവിഷയങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.  അവധി ദിവസങ്ങളിലും സായാഹ്നങ്ങളിലും ക്ലാസുകളും പ്രായോഗിക പരിശീലനങ്ങളും അസൈൻമെന്റുകളും ഉണ്ടാകും.  ഡാറ്റ, ഡിജിറ്റൽ, മൊബൈൽ കമ്മ്യൂണിക്കേഷൻ എന്നീ മൂന്നു ജേർണലിസം പേപ്പറുകളാണ് പഠന വിഷയങ്ങൾ.  പ്രഗത്ഭരും പ്രശസ്തരുമായ ജേർണലിസ്റ്റുകളും അധ്യാപകരുമാണ് ക്ലാസ് നയിക്കുന്നത്.  അഡ്മിഷന് മുമ്പ് അഭിരുചി പരിശോധനയ്ക്കുള്ള എൻട്രൻസ് ടെസ്റ്റും ഇന്റർവ്യൂവും ഉണ്ടായിരിക്കും.  അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജൂൺ 30.  കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനും സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം 33, കേരളം എന്ന വിലാസത്തിൽ ബന്ധപ്പെടണം.  ഇ-മെയിൽ:  edupressonline@gmail.com.   ഫോൺ: 0471-2468789, 9447430399.