കാസർഗോഡ്: പെരിയ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍, ഡെമോണ്‍സ്ട്രറ്റര്‍, ട്രേഡ്ഇന്‍സ്ട്രക്ടര്‍ (ഷീറ്റ്‌മെറ്റല്‍), ട്രേഡ്‌സ്മാന്‍ (സ്മിത്ത്)എന്നീ ഒഴിവുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍, ഡെമോണ്‍സ്ട്രറ്റര്‍ തസ്തികയ്ക്ക് ബന്ധപ്പെട്ട വിഷയത്തിലുളള ത്രിവത്സര ഡിപ്ലോമയും ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍ തസ്തികയ്ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ടി.എച്ച്.എസ്എല്‍സി/ഐടിഐ/കെജിസി ഇവിഎച്ച്എസ് ഇയുമാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഈ മാസം 28 ന് പെരിയ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം രാവിലെ 10 നകം പേര് രജിസ്റ്റര്‍ ചെയ്യണം.കൂടുതല്‍ വിവരങ്ങള്‍ക്ക് 04672234020.
