തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്പ്‌മെന്റ് സെന്ററിൽ ഡയറക്ടറുടെ പേഴ്‌സണൽ സെക്രട്ടറി (25200-54000) തസ്തികയിൽ ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷിൽ ബിരുദവും സർക്കാർ/ സ്വയംഭരണ സ്ഥാപനങ്ങളിൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ബയോഡേറ്റ, വകുപ്പ് മേധാവിയുടെ എൻ.ഒ.സി, കെ.എസ്.ആർ പാർട്ട്-1, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, ഡിക്ലറേഷൻ എന്നിവ സഹിതമുള്ള അപേക്ഷ ഡയറക്ടർ, ചൈൽഡ് ഡെവലപ്പ്‌മെന്റ് സെന്റർ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം-11 (ഫോൺ: 0471-2553540) എന്ന വിലാസത്തിൽ ജൂലൈ 20നകം ലഭിക്കണം.