ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള കെ.എച്ച്.ആർ.ഡബ്ല്യു.എസ്സിന്റെ വിവിധ റീജിയണുകളിലെ ഇലക്ട്രീഷ്യൻ തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നു.  തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, കോഴിക്കോട് റീജിയണുകളിലാണ് ഒഴിവ്.

ഗവ. അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഇലക്ട്രിക്കൽ ഐ.ടി.ഐ ആണ് യോഗ്യത.  അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവുമുണ്ടാവണം. 45 വയസ് കവിയരുത്.  ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 16ന് വൈകിട്ട് അഞ്ചിനു മുമ്പ് കെ.എച്ച്.ആർ.ഡബ്ല്യു.എസ്സിന്റെ ഹെഡ് ഓഫീസിൽ സമർപ്പിക്കണം.

അപേക്ഷയിലും കവറിന്റെ പുറത്തും തസ്തികയുടെ പേരും ഏത് റീജിയൺ എന്നും വ്യക്തമായി രേഖപ്പെടുത്തണം.  മാനേജിംഗ് ഡയറക്ടർ, കെ.എച്ച്.ആർ.ഡബ്ല്യു.എസ്സ് എന്ന പേരിലെടുത്ത 200 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്യണം.  മുകളിൽ പറയുന്ന തത്തുല്യ യോഗ്യതയുള്ള കെ.എച്ച്.ആർ.ഡബ്ല്യു.എസ്സിലെ 57 വയസ് തികയാത്ത ദിവസവേതന/ കരാർ ജീവനക്കാർക്കും അപേക്ഷിക്കാം.