ടൂറിസം വകുപ്പിനു കീഴിലുള്ള കേരള ഇൻസ്റ്റിറ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ തിരുവനന്തപുരം/കൊച്ചി/തൃശ്ശൂർ കാമ്പസിൽ എയർപോർട്ട്/ ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അൻപത് ശതമാനം മാർക്കോടു കൂടി പ്ലസ്ടൂ/ഡിഗ്രി വിജയിച്ച വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
കോഴ്‌സ് കാലാവധി ആറ് മാസം. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്ന ഓരോ വിദ്യാർഥിക്കും കുറഞ്ഞത് മൂന്നു ഇന്റർവ്യൂവിൽ പങ്കെടുക്കാനുള്ള അവസരവും നൽകുന്നു. അപേക്ഷകൾ www.kittsedu.org യിൽ നിന്ന് ഡൌൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 9567869722.