കാസർഗോഡ്: ഓണം ബംബര്‍ ലോട്ടറി ടിക്കറ്റിന്റെ ജില്ലാതല ടിക്കറ്റ് പ്രകാശനം എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍വഹിച്ചു. ആദ്യ വില്‍പന എ.ഡി.എം:എന്‍.ദേവീദാസ് നിര്‍വഹിച്ചു. എ.മധുസൂദനന്‍ നമ്പ്യാര്‍ ഏറ്റുവാങ്ങി.
രണ്ട് ലക്ഷം ടിക്കറ്റ് വില്പനയിലൂടെ 50 കോടി രൂപ ജില്ലയില്‍ സമാഹരിക്കുന്നതിനാണ് ഭാഗ്യക്കുറി വകുപ്പ് ലക്ഷ്യമിടുന്നത്.12 കോടി രൂപയാണ് ഒന്നാം സമ്മാനം 300 രൂപയാണ് ടിക്കറ്റിന്റെ വില. രണ്ടാം സമ്മാനം 50 ലക്ഷം വീതം 10 പേര്‍ക്ക് ലഭിക്കും.