പെരുമ്പാവൂർ : കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും ആത്മ സഭയുടെയും ആഭിമുഖ്യത്തിൽ കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിൽ നടത്തിയ കർഷക സഭയുടെ ഉൽഘാടനം കുന്നത്തുനാട് എം.എൽ. എ . വി.പി. സജീന്ദ്രൻ നിർവഹിച്ചു.

കൃഷി വകുപ്പിന്റെയും കൃഷി ഭവനുകളുടെയും സേവനം ഏറ്റവും താഴെ തട്ടിൽ എത്തിക്കുക, ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ കൃഷിക്ക് അനുയോജ്യമായ സമയത്ത് കർഷകർക്കു ലഭ്യമാക്കുക , കാർഷിക രംഗത്തെ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ കർഷകരുടെ പങ്കാളിത്തം ഉറപ്പുവരുത്തുക , കർഷകരുടെ അഭിപ്രായങ്ങൾ സ്വീകരിച്ച് ആസൂത്രണ പ്രക്രിയക്ക് പശ്ചാത്തലം സൃഷ്ടിക്കുക , കാർഷിക മേഖലയിലെ പ്രാദേശിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക തുടങ്ങിയവയാണ് കർഷക സഭയുടെ ലക്ഷ്യങ്ങൾ .

വാഴക്കുളം ബ്ലോക്കിന്റെ കീഴിൽ വരുന്ന ആറ് പഞ്ചായത്തുകളിലേയും എല്ലാ വാർഡുകളിലും നടന്ന കർഷക സഭയിൽ വന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്രോഡീകരിച്ച് കൊണ്ടാണ് വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് കർഷക സഭ നടന്നത്.