മാലിന്യങ്ങള്‍ ആരോഗ്യകരമായ രീതിയില്‍ സംസ്‌കരിക്കണം എന്ന ലക്ഷ്യത്തോടെ ‘അരുത് ! വലിച്ചെറിയരുത്, കത്തിക്കരുത്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഹരിതകേരളം മിഷനും കിലയും സംയുക്തമായി സംഘടിപ്പിക്കുന്ന ഹരിതനിയമങ്ങള്‍ക്കായുള്ള ശില്പശാലയ്ക്ക് തുടക്കമായി.

ഹരിത നിയമങ്ങള്‍ കര്‍ശനമാക്കികൊണ്ട് പൊതുസ്ഥലങ്ങളിലും ജലസ്രോതസുകളിലും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ബോധവത്കരണ പരിപാടിയുടെ ഭാഗമായി കേര്‍പ്പറേഷന്‍ മേയര്‍, നഗരസഭ അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ക്കുള്ള ഏകദിന പരിശീലനം ആഗസ്റ്റ് ഏഴിന് പി.എം.ജിയിലുള്ള പ്രിയദര്‍ശിനി പ്ലാനിറ്റോറിയത്തിലെ ആഡിറ്റോറിയത്തില്‍ രാവിലെ 10 മണിക്കും ഗ്രാപഞ്ചായത്ത് അസി. സെക്രട്ടറിമാര്‍ക്കും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കുമുള്ള ദ്വിദിന പരിശീലനം വെള്ളയമ്പലം ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ വച്ചും നടത്തുമെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡി. ഹുമയൂണ്‍ അറിയിച്ചു.