സംസ്ഥാന സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്പ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) കീഴിൽ കാലിക്കട്ട് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത മുതുവള്ളൂർ (0483 2713218) അപ്ലൈഡ് സയൻസ് കോളേജിൽ എം.കോം (ഫിനാൻസ്) ബിരുദാനന്തര ബിരുദ കോഴ്‌സിന് അപേക്ഷിക്കാം.

അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും www.ihrd.ac.in ലഭ്യമാണ്. അപേക്ഷ പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിൻസിപ്പാലിന്റെ പേരിൽ രജിസ്‌ട്രേഷൻ ഫീസായി മാറാവുന്ന 500 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവർഗക്കാർക്ക് 200 രൂപ) ബന്ധപ്പെട്ട കോളേജുകളിൽ നേരിട്ടും അടയ്ക്കാം. കൂടുതൽ വിവരങ്ങൾ അതത് കോളേജുകളിൽ ലഭ്യമാണ്.