സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ ദിവസവേതനാടിസ്ഥാനത്തിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ആഗസ്റ്റ് 12ന് നടത്താനിരുന്ന ഇന്റർവ്യൂ അന്ന് പൊതുഅവധി ആയതിനാൽ ആഗസ്റ്റ് 20ന് 11 മണിക്ക് നടത്തും. ഉദ്യോഗാർത്ഥികൾ ഇതൊരു അറിയിപ്പായി കണക്കാക്കണമെന്ന് ജോയിന്റ് ഡയറക്ടർ അറിയിച്ചു.
