അമ്പലവയൽ: അന്താരാഷ്ട്ര പുഷ്പ പ്രദർശനമേളയിൽ ശ്രദ്ധയാകർഷിച്ച് ത്രിഥം ഹെറിറ്റേജിന്റെ പുരാവസ്തു പ്രദർശനശാല . പോയകാലത്തിന്റെ ശേഷിപ്പുകളുടെ കൗതുകക്കാഴ്ചകൾ മുതിർന്ന പൗരൻമാരെ ഗൃഹാതുര സ്മരണകളിലേക്ക് കൈപിടിച്ച് നടത്തുമ്പോൾ, പുതു തലമുറക്ക് വായ്മൊഴികളിലൂടെയും, പുസ്തകങ്ങളിലൂടെയുo അറിയാൻ കഴിഞ്ഞ കാര്യങ്ങൾ നേരിട്ടു കാണുവാനുള്ള അവസരമാണിവിടെ ഒരുക്കിയിരിക്കുന്നത്.
ആചാരാനുഷ്ടാനങ്ങളുമായി ബന്ധപ്പെട്ടുള്ള വലം പിരി ശംഖ്, മഹാവിഷ്ണുവിന്റെ വിശ്വരൂപം ആലേഖനം ചെയ്ത പഞ്ചലോഹ നിർമ്മിതമായ ശംഖ്, എഴുത്താണി, ആയുർവേദത്തെ കുറിച്ച് പരാമർശിക്കപ്പെട്ടിട്ടുള്ള താളിയോല ഗ്രന്ധങ്ങൾ, ബ്രിട്ടീഷ് കാലഘട്ടത്തിൽ എഴുതപ്പെട്ടിട്ടുള്ള മുദ്രപ്പത്രങ്ങൾ തുടങ്ങി പഴയ കാലത്തെ നിത്യജീവിതവുമായി ബന്ധപ്പെട്ട ഉപ്പ് മരിക, ഉറി, വെള്ളിക്കോൽ എല്ലാം തന്നെ കൗതുകമുണർത്തുന്നതാണ്
ബാർട്ടർ സമ്പ്രദായത്തിന്റെ അവസാനം മുതൽക്ക് ഇന്നേവരെയുള്ള കാലഘട്ടത്തിന്റെ വിവിധ ഇടവേളകളിൽ വിവിധ രാജവംശങ്ങളുo, ഗവൺമെന്റുകളുo പുറത്തിറക്കിയ വിവിധങ്ങളായ നാണയങ്ങളുടെ ശേഖരം ശ്രദ്ദേയമായി.
കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ കരുണാകരൻ എന്ന ഉണ്ണിയുടെ ഇരുപതു വർഷമായുള്ള അന്വേഷണങ്ങളുടെ ഫലമായി ശേഖരിക്കപ്പെട്ടിട്ടുള്ളതാണ് പ്രദർശന വസ്തുക്കളെല്ലാം .ത്രിഥം
ഹെറിറ്റേജ് എന്ന സ്ഥാപനത്തിനു കീഴിൽ വിവിധ പ്രദർശനമേളകളിൽ തന്റെ ചരിത്ര ശേഷിപ്പുകളുടെ ശേഖരം പ്രദർശിപ്പിച്ചു വരുന്നതായി അദ്ദേഹം പറഞ്ഞു.
ഹെറിറ്റേജ് എന്ന സ്ഥാപനത്തിനു കീഴിൽ വിവിധ പ്രദർശനമേളകളിൽ തന്റെ ചരിത്ര ശേഷിപ്പുകളുടെ ശേഖരം പ്രദർശിപ്പിച്ചു വരുന്നതായി അദ്ദേഹം പറഞ്ഞു.