ദുരന്തനിവാരണ സേനയുടെ(എന്‍ഡിആര്‍എഫ്) ഒരു ടീം പത്തനംതിട്ട ജില്ലയിലേക്ക് തിരിച്ചു. തമിഴ്‌നാട്ടിലെ ആരക്കോണത്തു നിന്നാണ് എന്‍ഡിആര്‍എഫ് സംഘം വരുന്നത്. 25 പേരാണ് സംഘത്തിലുള്ളത്. ഇന്ന്(8) രാത്രിയോടെ ഇവര്‍ ജില്ലാ ആസ്ഥാനത്ത് എത്തും. രക്ഷാപ്രവര്‍ത്തനത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും അടങ്ങുന്ന ടീമാണ് വരുന്നത്.
