വയറുവേദനയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയ മുഴുവൻ ആളുകളും ക്യാമ്പിലേക്ക് മടങ്ങി. നിരീക്ഷണത്തിനു ശേഷം പ്രശ്‌നമില്ലെന്ന് കണ്ടതിനെ തുടർന്നാണ് ഇവരെ വിട്ടതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ആർ. രേണുക അറിയിച്ചു.
നിർവാരം ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ ക്യാമ്പിലെ ആളുകൾക്കാണ് പുറത്തു നിന്നും കൊണ്ടുവന്ന ഭക്ഷണം കഴിച്ചതിനെ തുർടന്ന് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടത്. തുടർന്ന് സംശയം തോന്നിയ ആറുപതോളം പേരെ വൈകിട്ടോടെ മാനന്തവാടി ജില്ലാ ആശുപത്രിയിലും പനമരം സി.എച്ച്.സിയും പ്രവേശിപ്പിക്കുകയായിരുന്നു. നിരീക്ഷണത്തിലുണ്ടായിരുന്ന മുഴുവൻ ആളുകളും രാത്രിയോടെ സുഖം പ്രാപിച്ചു.
മാനന്തവാടി ജില്ലാ ആശുപത്രിയിൽ 40 പേരും പനമരം സി.എച്ച്.സിയിൽ 14 പേരുമാണ് ചികിത്സ തേടിയത്. നിർവാരം ക്യാമ്പിൽ ആകെ 248 പേരുണ്ടായിരുന്നു. പുറത്തുനിന്നും പാചകം ചെയ്തു കൊണ്ടുവരുന്ന ഭക്ഷണം ക്യാമ്പിൽ കർശനമായി നിരോധിച്ചിട്ടുണ്ട്.