പാലക്കാട് ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യത മേഖലകളിലുള്ളവർ താഴെപ്പറയുന്ന മുൻകരുതലുകൾ എടുക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

*  2018 ല്‍ ഉരുള്‍പൊട്ടലുണ്ടാവുകയോ  ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വാസയോഗ്യമല്ലാത്തതെന്ന് കണ്ടെത്തിയ പ്രദേശങ്ങളില്‍ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടതാണ്.
*  കാലാവസ്ഥാ നിരീക്ഷണ വകുപ്പ്, ദുരന്ത നിവാരണ അതോറിറ്റി  ടെലിവിഷന്‍ ചാനലുകളിൽ നൽകുന്ന അറിയിപ്പുകള്‍ ജാഗ്രതയോടെ ശ്രദ്ധിച്ചശേഷം മാത്രം മലയോര മേഖലയിലേക്ക് യാത്രചെയ്യുക.
* ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് ലഭിച്ചാല്‍ ഉരുള്‍പൊട്ടല്‍ പാതയില്‍നിന്നും മലയടിവാരത്തുനിന്നും ഉടനെ മാറുക.
* ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലയിലെ താമസം ഒഴിവാക്കുക.
* മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാന്‍ തയ്യാറാവുകയും വേണം.
* ശരാശരിയില്‍ കവിഞ്ഞ മഴ ലഭിക്കുന്ന മലഞ്ചരിവുകള്‍ നിരന്തര നിരീക്ഷണത്തിന് വിധേയമാക്കുക.
* നിലത്തുവീണുകിടക്കുന്ന  വൈദ്യുത കമ്പികളിലും, വൈദ്യുത തൂണുകളിലും സ്പര്‍ശിക്കാതിരിക്കുക.
* ഉരുള്‍പൊട്ടല്‍ സാദ്ധ്യതാ മേഖലയില്‍ താമസിക്കുന്നവര്‍ അത്യാവശ്യമായി എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി വയ്ക്കുക
* ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശങ്ങളുടെ ഭൂപടം http://sdma.kerala.gov.in/wp-content/uploads/2018/10/KL-Landslide.jpg ല്‍ ലഭ്യമാണ്.
* പ്രളയത്തിലും ഉരുള്‍പൊട്ടലിലുമായി പൂര്‍ണമായി വീട് നഷ്ടപ്പെടുകയും ഇതുവരെ പണി പൂര്‍ത്തീകരിക്കാത്ത വീടുകളില്‍ താമസിക്കുന്നവര്‍ , പ്രളയത്തില്‍ ഭാഗികമായി കേടുപാടുകള്‍ സംഭവിക്കുകയും അറ്റകുറ്റപ്പണികള്‍ ഇത് വരെ നടത്തിത്തീര്‍ക്കാത്തതുമായ വീടുകളില്‍ താമസിക്കുന്നവരും മാറി താമസിക്കണം.
* അടിയന്തര ഘട്ടങ്ങളില്‍ ക്യാമ്പുകളിലേക്ക് മാറുക.
* വാര്‍ത്താവിനിമയ മാര്‍ഗ്ഗങ്ങള്‍ ഉറപ്പുവരുത്തുക.

ഉരുള്‍പൊട്ടല്‍ സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.