കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ ദുരിതാശ്വാസ ക്യാമ്പുകളിൽ ‘വൈദ്യുതി സുരക്ഷ ബോധവൽക്കരണ ക്ലാസ്സുമായി കെഎസ്ഇബി. പനമരം, കമ്പളക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ ദുരിതാശ്വാസ കാമ്പുകളിലാണ് കെഎസ്ഇബിയുടെ നേതൃത്വത്തിൽ ബോധവത്ക്കരണം നൽകിയത്. മഴമാറി ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും മടങ്ങുന്നവരുടെ വീടുകളിലെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. മറ്റു ക്യാമ്പുകളിലും വരും ദിവസങ്ങളിൽ ബോധവത്ക്കരണ ക്ലാസ് നടത്തും.
കെഎസ്ഇബി, ഇലക്ട്രിക്കൽ ഇൻസ്പക്ടറേർ, വയർമെൻ അസോസിയേഷൽ, എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ മറ്റുഗ്രപ്പുകൾ എന്നിവരെ ഉൾപ്പെടുത്തി സുരക്ഷ പരിശോധന ദ്രുതഗതിയിൽ നടത്തുവാനും കെഎസ്ഇബി തീരുമാനിച്ചിട്ടുണ്ട്.