കേരള നിയമസഭയുടെ സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആൻഡ് ട്രെയിനിംഗ് (സി.പി.എസ്.റ്റി.) വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർമെന്ററി പ്രാക്ടീസ് & പ്രൊസീജ്യറിന്റെ ആറാമത് ബാച്ചിലേക്കുളള പ്രവേശനത്തിന് ഹയർ സെക്കൻണ്ടറി/തത്തുല്യ യോഗ്യതയുളളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

റഗുലർ വിദ്യാർത്ഥികൾ, പൊതുപ്രവർത്തകർ, അധ്യാപകർ, ഉദ്യോഗസ്ഥർ ഉൾപ്പെടെ താല്പര്യമുളളവർക്ക് അപേക്ഷിക്കാം. ഫോറവും പ്രൊസ്‌പെക്ടസും നിയമസഭയുടെ വെബ്‌സൈറ്റിലും നേരിട്ടും ലഭിക്കും. അപേക്ഷഫീസ് 100 രൂപ. പൂരിപ്പിച്ച അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ സെപ്റ്റംബർ നാലിന് മുമ്പ് അണ്ടർ സെക്രട്ടറി, സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആൻഡ് ട്രെയിനിംഗ്, റൂം നമ്പർ 728, നിയമസഭാ മന്ദിരം, വികാസ് ഭവൻ. പി.ഒ, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0471-2512662, 2512453, 2512670, 9496551719/ വെബ്‌സൈറ്റ് www.niyamasabha.org.