സി-ഡിറ്റ് സൈബര്‍ശ്രീ സെന്ററില്‍ മാറ്റ്‌ലാബ് പരിശീലനത്തിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 20നും 26നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി, അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം/എം.സി.എ പാസായവര്‍/പ്രസ്തുത കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ചവര്‍/ബി. എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്‌ട്രോണിക്‌സ്) ജയിച്ചവര്‍ക്കും അപേക്ഷിക്കാം.  പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ സ്റ്റൈപന്റ് നല്‍കും. വിശദവിവരങ്ങളും അപേക്ഷാഫോറവുംwww.cybersri.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള ശരിപ്പകര്‍പ്പ് സഹിതം  അപേക്ഷ ജനുവരി 20 നകം സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ, ടി.സി.81/2964, തൈക്കാട് പി.ഒ, തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അപേക്ഷയും മറ്റ് രേഖകളും cybersritraining@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും അയക്കാം.  ഫോണ്‍ 0471-2323949.