മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിന്റെ രണ്ടാം ഭാഗം ജനുവരി 7ന് രാത്രി 7.30 ന് വിവിധ ചാനലുകളില്‍ പ്രക്ഷേപണം ചെയ്യും. സൈബര്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരെ കൂടുതല്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കും. സൈബര്‍ കേസുകള്‍ വര്‍ദ്ധിച്ചുവരുന്നതിന്റെ ഗൗരവത്തെക്കുറിച്ചും അന്വേഷണത്തിന് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ള സംവിധാനങ്ങളെക്കുറിച്ചും മുഖ്യമന്ത്രി സംസാരിക്കും.