2019-20 അധ്യയന വർഷത്തെ ബി.ഫാം, എം.ഫാം കോഴ്‌സുകളിൽ വിവിധ സർക്കാർ മെഡിക്കൽ കോളേജിലെ ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ 30ന് രാവിലെ 10.30ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സി.ഒ.കെ ഓഡിറ്റോറിയത്തിൽ നടക്കും.  സർക്കാർ മെഡിക്കൽ കോളേജുകളിൽ പുതുതായി റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ കൂടി അന്ന് നികത്തും.  സംവരണ സീറ്റുകളിൽ വിദ്യാർഥികൾ ഇല്ലാത്തപക്ഷം സീറ്റുകൾ സ്റ്റേറ്റ് മെറിറ്റിലേക്ക് മാറ്റും.

അഡ്മിഷൻ ലഭിക്കുന്ന വിദ്യാർഥികൾ യോഗ്യതകൾ തെളിയിക്കുന്ന പ്രോസ്‌പെക്ടസ് പ്രകാരമുള്ള ഒറിജിനൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റുകൾ, മറ്റ് അനുബന്ധ രേഖകൾ സഹിതം 31ന് വൈകിട്ട് അഞ്ചിന് മുമ്പായി കോളേജിലെത്തി പ്രവേശനം നേടണം.  സ്‌പോട്ട് അലോട്ട്‌മെന്റ് ഒഴിവ് സംബന്ധിച്ച വിവരങ്ങൾക്ക്:  www.dme.kerala.gov.in.  ഫോൺ: 0471 2528575, 2528569.