ഓണക്കാലത്തുള്ള നിത്യോപയോഗ സാധനങ്ങൾക്ക് അമിതവില ഈടാക്കൽ, കരിഞ്ചന്ത, പൂഴ്ത്തിവയ്പ്, റേഷൻ സാധനങ്ങളുടെ മറിച്ചു വൽപ്പന എന്നിവ സംബന്ധിച്ച പൊതുജനങ്ങളുടെ പരാതികൾ നിർദേശങ്ങൾ എന്നിവ സ്വീകരിക്കുന്നതിനും തുടർ നടപടികൾ കൈക്കൊള്ളുന്നതിനുമായി കൺട്രോൾ റും രൂപീകരിച്ചതായി സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു. സെപ്റ്റംബർ 10 വരെ കൺട്രോൾ റൂം പ്രവർത്തിക്കും. പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിലേക്ക് പരാതികളും നിർദേശങ്ങളും 0471-2320379 എന്ന ഫോൺ നമ്പറിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം 6.30 വരെ അറിയിക്കാം. ഓണം പ്രമാണിച്ച് സെപ്റ്റംബർ എട്ട്, ഒമ്പത്, പത്ത് തിയതികളിൽ റേഷൻകടകൾക്കു പ്രവൃത്തി ദിവസമായിരിക്കുമെന്നും ഡയറക്ടർ അറിയിച്ചു.