ആറ്റിങ്ങൽ: ആറ്റിങ്ങൽ കൊല്ലമ്പുഴയിൽ കുട്ടികളുടെ പാർക്കും മിനി ഹിസ്റ്ററി മ്യൂസിയവും. അഡ്വക്കേറ്റ് ബി സത്യൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പാർക്കിന് ചുറ്റും കൊച്ചുകുട്ടികൾ ദീപം(ചിരത്) തെളിയിച്ച ശേഷമായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ ആർ എസ.രേഖ യുടെ അധ്യക്ഷതയിൽ ചേർന്ന എന്ന യോഗത്തിൽ. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ചെയർമാൻ എം പ്രദീപ് സ്വാഗതവും. മുനിസിപ്പൽ സെക്രട്ടറി. ആർ പ്രദീപ്കുമാർ റിപ്പോർട്ടും . വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ. കൗൺസിലർമാർ. വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കന്മാർ. ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വിനോദസഞ്ചാരവകുപ്പിന്റെ 28.5 ലക്ഷം രൂപ ചെലവിട്ടാണ് പാർക്കിന്റെ പുനർനിർമാണം നടത്തിയത്. ഇനി പാർക്കിന്റെ ഉടമസ്ഥാവകാശവും സംരക്ഷണാവകാശവും നഗരസഭയ്ക്കാണ്.
വാമനപുരം നദിക്കരയിൽ ഒരുക്കിയിട്ടുള്ള പാർക്ക് കുട്ടികൾക്ക് മാനസികമായും ശാരീരികമായും ഉല്ലാസം പകർന്നുനല്കാൻ ലക്ഷ്യമിട്ടുള്ളതാണ്. പാർക്കിൽ ആധുനിക കളിക്കോപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ആറ്റിങ്ങലിന്റെ ചരിത്രം വിശദമാക്കുന്ന ഒരു ചിത്രശാലയും ഒരുക്കിയിട്ടുണ്ട്. പാർക്കിനുള്ളിൽ ലഘുഭക്ഷണശാലയുമുണ്ട്. ചെസ്, കാരംസ്, റിങ്‌ബോൾ തുടങ്ങിയ വിനോദോപാധികളും പാർക്കിൽ സജ്ജമാക്കിയിട്ടുണ്ട്. കക്കൂസ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും സജ്ജമാണ്.
പ്രവൃത്തിദിവസങ്ങളിൽ വൈകീട്ട് നാലുമുതൽ ഏഴുവരെയും അവധിദിവസങ്ങളിൽ വൈകീട്ട് മൂന്നുമുതൽ രാത്രി എട്ടുവരെയും കുട്ടികൾക്ക് പ്രവേശനം നല്കാനാണ് തീരുമാനം. 15 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കാണ് പ്രവേശനം. കുട്ടികൾക്കൊപ്പമെത്തുന്ന രക്ഷിതാക്കൾക്കും പാർക്കിനുള്ളിൽ കടക്കാം. കളിക്കോപ്പുകൾ ഉപയോഗിക്കാൻ കുട്ടികൾക്കുമാത്രമേ.അനുവാദമുണ്ടാകൂ.പാർക്കിന്റെ സുരക്ഷാച്ചുമതലയ്ക്ക് ആളെ
നിയോഗിച്ചിട്ടുണ്ട് വാർഡ് കൗൺസിലർ ആർ.എസ് പ്രശാന്ത് നന്ദി അറിയിച്ചു സംസാരിച്ചു.