കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് കേരളോത്സവത്തിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് മരക്കാര്‍ക്കണ്ടി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ രാജീവ്ഗാന്ധി മിനി സ്റ്റേഡിയത്തില്‍ തുടക്കമായി. ടൂര്‍ണമെന്റ് തുറമുഖ പുരവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മേയര്‍ സുമ ബാലകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് കൗണ്‌സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഒകെ വിനീഷ്, യുവജന ക്ഷേമ ബോര്‍ഡ് മെമ്പര്‍ മഹേഷ് കക്കത്ത്, നെഹ്‌റു യുവകേന്ദ്ര ജില്ലാ കോഡിനേറ്റര്‍ അഭയ് ശങ്കര്‍, യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ കോ ഓഡിനേറ്റര്‍ സരിന്‍ ശശി, യൂത്ത് ജില്ലാ പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍, തുടങ്ങിയവര്‍ സംസാരിച്ചു. സപ്തംബര്‍ 22 വൈകിട്ട് അഞ്ചു മണിക്ക് നടക്കുന്ന സമാപന സമ്മേളനം ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉദ്ഘാടനം ചെയ്യും.
