തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതിനാൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയത്തിൽ വച്ച് സെപ്റ്റംബർ 24,25,26 തീയതികളിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തിരം നടത്താനിരുന്ന പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്കുള്ള അഭിമുഖം മാറ്റിവച്ചാതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
