കാക്കനാട് – തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും വിവിധ അനുമതികള്‍ നേടുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ സുവിധ ആപ്ലിക്കേഷന്‍ ഉപയോഗിക്കണമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. സുവിധ വെബ്സൈറ്റിലൂടെയും അപേക്ഷകള്‍ സമര്‍പ്പിക്കാം. www.suvidha.
പ്രചരണ യോഗങ്ങൾ, ജാഥകൾ, ഉച്ചഭാഷിണികൾ , വാഹനങ്ങൾ , താത്കാലിക തിരഞ്ഞെടുപ്പ് ഓഫീസിനുള്ള അനുമതി എന്നിവയ്ക്കുള്ള അപേക്ഷ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ ഈ ആപ്പ് അല്ലെങ്കിൽ വെബ്‌സൈറ്റ് വഴി നൽകാം. സ്ഥാനാർഥിക്കോ പ്രതിനിധികൾക്കോ ഇതിനായി ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യാം. എല്ലാ അപേക്ഷയും 48 മണിക്കൂർ മുമ്പ് സമർപ്പിക്കണം.
പ്രചരണ യോഗങ്ങൾ, താത്കാലിക പ്രചരണ ഓഫീസുകൾ എന്നിവയുടെ അനുമതിക്ക് ആദ്യപടിയായി പരിധിയിൽ വരുന്ന പോലീസ് അധികൃതരിൽ നിന്നും ലഭിക്കുന്ന നിരാക്ഷേപ പത്രം സുവിധ വഴി അപ്പ്ലോഡ് ചെയ്യണം. യോഗസമയത്ത് ഉപയോഗിക്കുന്ന ഉച്ചഭാഷിണിക്ക് ഉപയോഗിക്കുന്നതിനുള്ള പ്രത്യേക നിരാക്ഷേപ പത്രവും ഇതിന്റെ കൂടെ അപ് ലോഡ് ചെയ്യേണ്ടതാണ്. ഇതുപ്രകാരമാണ് പരിപാടികൾക്കുള്ള അനുമതിനൽകുക. തുടർന്ന് ലഭിക്കുന്ന അനുമതി പത്രം രാഷ്ട്രീയ പാർട്ടികൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം. സുവിധ ആപ്പിലൂടെ തന്നെയാണ് അനുമതിപത്രം ലഭിക്കുക. കൂടാതെ അപേക്ഷ നൽകുമ്പോൾ നൽകിയ യൂസർ ഐഡി, പാസ് വേഡ് എന്നിവ ഉപയോഗിച്ച് അപേക്ഷയുടെ നിലവിലെ സ്ഥിതി അറിയാനും സൗകര്യമുണ്ട്.