കൊല്ലം: ഉമയനല്ലൂര്‍ ഏലായില്‍ കുഞ്ഞ് കര്‍ഷകര്‍ക്കൊപ്പം ഞാറ് നടാന്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മയും കൂടി. വാളത്തുംഗല്‍ ഗവണ്‍മെന്റ് ബോയ്സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥി പൊലീസിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച നെല്‍കൃഷിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ കാര്‍ഷിക സംസ്‌കൃതി തിരിച്ചുപിടിക്കാന്‍ യുവതലമുറ മുന്നിട്ടിറങ്ങുന്നത് അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി പറഞ്ഞു. ഏലയുടെ തലക്കുളത്തില്‍ ശുദ്ധജല മത്സ്യകൃഷി ചെയ്യുവാന്‍ സര്‍ക്കാര്‍ സഹായം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ മികച്ച കര്‍ഷകരെ മന്ത്രി ആദരിച്ചു.

എം നൗഷാദ് എം എല്‍ എ അധ്യക്ഷത വഹിച്ചു. നഗരാസൂത്രണ അധ്യക്ഷന്‍ പ്രിയദര്‍ശനന്‍, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ലക്ഷ്മണന്‍, കൗണ്‍സിലര്‍ ഗിരിജാകുമാരി, സര്‍ജ്ജു പ്രസാദ്, പി അജിത് കുമാര്‍, വൈ സോമരാജന്‍, പഞ്ചായത്ത് സെക്രട്ടറി സജീവ് മാമ്പറ, ഏലാ വികസന സമിതി പ്രസിഡന്റ് ജി സജീവന്‍, സെക്രട്ടറി ജി രഘുനാഥന്‍, കൃഷി ഓഫീസര്‍ എന്‍ ഐ ഷിന്‍സി, പി റ്റി എ പ്രസിഡന്റ് സന്തോഷ് കുമാര്‍, പ്രിന്‍സിപ്പല്‍ വീണ, ഹെഡ്മിസ്ട്രസ് സോമലത തുടങ്ങിയവര്‍ സന്നിഹിതരായി.