മുക്കാലിയില്‍  വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു
പാലക്കാട്: ഭൂമിയിലെ ആവാസവ്യവസ്ഥകളുടെ പരിപാലനത്തിനും ജീവന്റെ നിലനില്‍പ്പിനും ജീവജാലങ്ങളുടെ സഹവര്‍ത്തിത്വം അനിവാര്യമാണെന്ന്
ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. വനം വകുപ്പിന്റെ അഭിമുഖ്യത്തില്‍ സൈലന്റ് വാലിയിലെ മുക്കാലിയില്‍ സംഘടിപ്പിച്ച വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫലവൃക്ഷങ്ങള്‍ നട്ടുവളര്‍ത്തുന്നതും ചെക്ക്ഡാമുകള്‍ നിര്‍മിക്കുന്നതും പരിസ്ഥിതിക്കിണങ്ങാത്ത മരങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള വനവത്കരണവുമെല്ലാം മനുഷ്യനും വന്യജീവികള്‍ക്കും ഒരുപോലെ ഉപകാരപ്പെടും. ദാരിദ്ര്യം മൂലം വനത്തിലേക്ക് കടന്നു കയറുന്നവരേയും വനം കൊള്ളക്കാരേയും രണ്ടായി കാണണം. വെട്ടിപ്പിടിക്കാനെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.