സുൽത്താൻ ബത്തേരി നഗരസഭയിലെ എൻ.എച്ച്.എം ഹോമിയോ ഡിസ്‌പെൻസറിക്കായി പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി.എൽ സാബു നിർവ്വഹിച്ചു. എം.എസ്.ഡി.പി പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവിൽ ജില്ലാ നിർമിതി കേന്ദ്രമാണ് കെട്ടിടം നിർമിച്ചത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് മെഗാ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ക്യാമ്പിൽ ഹോമിയോപതി സ്‌പെഷ്യാലിറ്റി ക്ലിനിക്ക്, വയോജന ക്ലിനിക്ക്, ജീവിതശൈലീ, സീതാലയം, സത്ഗമയ, മൊബൈൽ മെഡിക്കൽ യൂണിറ്റ് തുടങ്ങിയവയും മെഡിക്കൽ കിറ്റ് വിതരണവുമുണ്ടായിരുന്നു.

സ്ഥിരം സമിതി അധ്യക്ഷൻ സി.കെ സഹദേവൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ ബാബു അബ്ദുൾ റഹ്മാൻ, കൗൺസിലർ ഷെറീന അബ്ദുള്ള, കണ്ണിയൻ അഹമ്മദ്കുട്ടി, വി.പി ജോസ്, ഡോ ഹരിലാൽ, ഡോ. കെ.വി അജിത്ത് ജ്യോതി, വി.പി സുഹാസ്, യാക്കോബ്, അബ്ദുൾ റഹിം, വി.കെ ചന്ദ്രൻ, പി.ആർ രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.