അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, യു.എൻ.ഡി.പി, സ്ഫിയർ ഇന്ത്യ എന്നിവയുടെ നേതൃത്വത്തിൽ മാസ്സ് സൈക്കിൾ റാലി സംഘടിച്ചു. ഒരേ സമയം കളക്ടറേറ്റിൽ നിന്നും മീനങ്ങാടി ബസ് സ്റ്റാന്റ് പരിസരത്തുനിന്നും ആരംഭിച്ച റാലി മുട്ടിൽ ഡബ്ല്യൂ.എം.ഒ കോളേജിൽ അവസാനിച്ചു.

കളക്ടറേറ്റിൽനിന്ന് തുടങ്ങിയ റാലി എ.ഡി.എം തങ്കച്ചൻ ആന്റണിയും മീനങ്ങാടി ബസ് സ്റ്റാന്റ് പരിസരത്തുനിന്ന് തുടങ്ങിയ റാലി ഡെപ്യൂട്ടി കളക്ടർ (എൽ.എ) ഇ. മുഹമ്മദ് യൂസഫും ഫ്‌ളാഗ് ഓഫ് ചെയ്തു. തുടർന്ന് മുട്ടിൽ ഡബ്ല്യൂ.എം.ഒ കോളേജിൽ നടന്ന ദുരന്ത ലഘൂകരണ ദിനാചരണ പരിപാടി കളക്ടർ എ.ആർ അജയകുമാർ ഉദ്ഘാടനം ചെയ്തു.

ദുരന്ത സാധ്യതയേപറ്റിയുള്ള തിരിച്ചറിവ്, ദുരന്തങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പ്, മുമ്പ് ദുരന്തങ്ങൾ എറ്റുവാങ്ങിയപ്പോൾ പഠിച്ച പാഠങ്ങൾ, ഭാവിയിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ തുടങ്ങിയവ വിശദമായി ചർച്ച ചെയ്യപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തങ്ങളിൽനിന്ന് മനുഷ്യജീവൻ സംരക്ഷിക്കാൻ ആവശ്യമായ പരിശീലങ്ങൾ നൽകി പുതിയ തലമുറയെ വളർത്തിയെടുക്കണം. അതിനായി സ്‌കൂളുകളിലടക്കം ദുരന്ത നിവാരണ സേനകൾ രൂപീകരിച്ച് മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കോളേജ് പ്രിൻസിപാൾ ഡോ. മുഹമ്മദ് ഫരീത് ചടങ്ങിന് അധ്യക്ഷത വഹിച്ചു. യു.എൻ.ഡി.പി ജില്ലാ പ്രോഗ്രാം ഓഫീസർ സി. ലത്തീഫ്, മാത്തമാറ്റിക്‌സ് എച്ച്.ഒ.ഡി ഡോ. വിജി പോൾ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. മുഹമ്മദ് ഷെഫീഖ്, സ്ഫിയർ ഇന്ത്യ ജില്ലാ പ്രോഗ്രാം ഓഫീസർ അമിത്ത് രമണൻ, കോളേജ് യൂണിയൻ ചെയർമാൻ റിൻഷാദ്, എൻ.സി.സി പ്രോഗ്രാം ഓഫീസർ എൻ.കെ ഹാഷിം തുടങ്ങിയവർ സംസാരിച്ചു.

മുണ്ടേരി ജി.വി.എച്ച്.എസ് സ്‌കൂളിലെ എസ്.പി.സി വിദ്യാർഥികളടക്കം 150ഓളം ആളുകളാണ് സൈക്കിൾ റാലിയിൽ പങ്കെടുത്തത്. ഇന്റർ എജൻസി ഗ്രൂപ്പ് വയനാടിന്റെ സഹകരണത്തോടെ നടത്തിയ പരിപാടിയിൽ സീഡ്‌സ് ഇന്ത്യ, ഓക്‌സ്ഫാം ഇന്ത്യ, ടയോട്ട, വയനാട് ടൂറിസം ഓർഗനൈസേഷൻ എന്നിവ സാമ്പത്തിക സഹായവും നൽകി. സുൽത്താൻ ബത്തേരി തഹസിൽദാർ പി.എം കുര്യൻ, ഹാസാർഡ് അനലിസ്റ്റ് അരുൺ പീറ്റർ,ാേ അധ്യാപകർ, വിദ്യാർഥികൾ, കളക്ടറേറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.