ഇടുക്കി: സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതി പ്രകാരം കരിമണ്ണൂർ ഗ്രാമപഞ്ചായത്തിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനവും നവീകരിച്ച കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനവും പഞ്ചായത്ത് വക സ്ഥലത്തിന്റെ ഉടമസ്ഥാവകാശരേഖ കൈമാറലും നടത്തി. കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ ചടങ്ങിൽ പദ്ധതികളുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി നിർവഹിച്ചു. കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദേവസ്യ ദേവസ്യ അധ്യക്ഷനായിരുന്നു.
സ്വന്തമായി ഒരു വീട് എന്ന പാവപ്പെട്ടവന്റെ സ്വപ്നം സാക്ഷാത്കരിക്കുന്ന സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ പൂർത്തീകരിച്ച 51 വീടുകളുടെ താക്കോൽ ദാനമാണ് എം എം മണി നിർവഹിച്ചത്. മഹാത്മാഗാന്ധിയുടെ 150 ആം ജന്മദിനത്തോടനുബന്ധിച്ച് നവീകരിച്ച കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനവും ഭവന രഹിതരായ പട്ടികജാതി കുടുംബങ്ങൾക്ക് പുല്ലുമലയിൽ പഞ്ചായത്ത്‌വക സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖ കൈമാറലും മന്ത്രി എം എം മണി നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മർട്ടിൽ മാത്യു, കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിസാമോൾ ഷാജി, ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പർ മനോജ് തങ്കപ്പൻ, വിഷ്ണു കെ ചന്ദ്രൻ, സി വി സുനിത, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഗൗരി സുകുമാരൻ, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബേസിൽ ജോൺ, രാജീവ് ഭാസ്കരൻ, ബിന്ദു പ്രസന്നൻ, കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സക്കീർ വി എ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കുഴിക്കാട്ട് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡെയ്സി ജോഷി, കരിമണ്ണൂർ ഗ്രാമ പഞ്ചായത്തിലെ മെമ്പർമാർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ വി കുര്യാക്കോസ്, കരിമണ്ണൂർ സഹകരണ ബാങ്ക് പ്രസിഡണ്ട് ബൈജു വറവുങ്കൽ, ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ കെ പ്രവീൺ, കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് സി ഡി എസ് ചെയർപേഴ്സൺ പുഷ്പ വിജയൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സാജു ജോസഫ് മറ്റു ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ഉദ്യോഗസ്ഥ പ്രമുഖർ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.