സംസ്ഥാന പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളിൽ കഴിഞ്ഞ മൂന്ന് വർഷം നടപ്പിലാക്കിയ പ്രവർത്തനങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് ‘അഭിജ്ഞാനം’  എന്ന പേരിൽ പുറത്തിറക്കി. ‘അഭിജ്ഞാനത്തിന്റെ’ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് നൽകി മുഖ്യമന്ത്രിയുടെ ചേമ്പറിൽ നിർവഹിച്ചു.

അഡീഷണൽ സെക്രട്ടറി കെ.ഗീത, മ്യൂസിയം വകുപ്പ് ഡയറക്ടർ അബു ശിവദാസ്, പുരാവസ്തു വകുപ്പ് കൺസർവേഷൻ ഓഫീസർ ജയകുമാർ, കൺസർവേഷൻ എൻജിനീയർ ഭൂപേഷ്, പുരാരേഖ വകുപ്പ് ഡയറക്ടർ ഇൻചാർജ് വത്സല എന്നിവര് പങ്കെടുത്തു.