കാക്കനാട്: അടുത്തമാസം ഒന്നു മുതല്‍ മൂന്ന് വരെ ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന ഗ്രീന്‍ പവര്‍ എക്‌സ്‌പോ 2019ന്റെ വിളംബര ജാഥയ്ക്ക് തുടക്കമായി. സിവില്‍ സ്റ്റേഷന്‍ പരേഡ് ഗ്രൗണ്ടില്‍ ജാഥ ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഫ്ലാഗ് ഓഫ് ചെയ്തു. പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തുന്ന മുന്‍നിര കമ്പനികളുടെ വിവിധ ഉത്പന്നങ്ങള്‍ എക്‌സോ പോയില്‍ പ്രദര്‍ശ്ശനത്തിനായെത്തും.
സംസ്ഥാന സര്‍ക്കാരിന്റെയും ശുചിത്വമിഷന്റെയും പങ്കാളിത്തത്തോടെ നടക്കുന്ന പ്രദര്‍ശ്ശനത്തില്‍ ഇലക്ട്രിക് വാഹനങ്ങളും സോളാര്‍ ബോട്ടുകളും മുതല്‍ വിവിധ സോളാര്‍ ഗൃഹോപകരണങ്ങളും ചാര്‍ജ്ജിംഗ് സ്റ്റേഷനുകളും പരിചയപ്പെടാം. പ്രദര്‍ശ്ശനത്തിന്റെ ഭാഗമായി വിവിധ പരിശീലന പരിപാടികളും സെമിനാറുകളും നടക്കും.