സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പിലാക്കി വരുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് സ്‌കീം പ്രകാരമുള്ള സ്‌കോളര്‍ഷിപ്പിനുളള 2018-19 അധ്യയന വര്‍ഷത്തെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിന് 2018-19 അധ്യയന വര്‍ഷം നാലാം ക്ലാസില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ നാലു മണി വരെ പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ മത്സര പരീക്ഷ നടത്തും. കേരളത്തിലെ പട്ടികവര്‍ഗ വിഭാഗത്തില്‍ മാത്രം ഉള്‍പ്പെടുന്നതും, വാര്‍ഷിക കുടുംബ വരുമാനം 50,000 രൂപയില്‍ കവിയാത്തതുമായ വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷയില്‍ പങ്കെടുക്കാം. പ്രത്യേക ദുര്‍ബ്ബല ഗോത്രവര്‍ഗത്തില്‍പ്പെടുന്നവര്‍ക്ക് വരുമാനപരിധി ബാധകമല്ല.
പരീക്ഷയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് കാസര്‍കോട് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പനത്തടി,കാസര്‍കോട്, നീലേശ്വരം, എന്‍മകജെ എന്നിവിടങ്ങളില്‍ നിന്ന് അപേക്ഷഫോറം ലഭിക്കും. അപേക്ഷ സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപ്പെടുത്തല്‍ സഹിതം, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്-ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ ഫെബ്രുവരി അഞ്ചിനകം ലഭിക്കണം. അപേക്ഷയോടൊപ്പം ജാതി,വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാകേണ്ടതില്ല. മത്സര പരീക്ഷയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ സ്‌കോളര്‍ഷിപ്പ് കൈപ്പറ്റുന്നതിന് മുമ്പായി ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ കാസര്‍കോട് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ മുമ്പാകെ ഹാജരാക്കണം.