മൺപാത്ര ഉത്പന്ന നിർമാണ, വിപണന യൂണിറ്റുകളുടെ രജിസ്‌ട്രേഷൻ തീയതി നവംബർ 20 വരെ നീട്ടി. നിലവിൽ നിർമാണ വിപണന മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തിഗത യൂണിറ്റുകൾക്കും പാർട്ട്ണർഷിപ്പ് സ്ഥാപനങ്ങൾക്കും സഹകരണ, ചാരിറ്റബിൾ സൊസൈറ്റികൾക്കും രജിസ്റ്റർ ചെയ്യാം.  അപേക്ഷാഫോം www.keralapottery.org ൽ നിന്ന് ഡൗൺലോഡ് ചെയ്യണം.

പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ, രണ്ടാം നില, അയ്യൻകാളി ഭവൻ, കവടിയാർ പി.ഒ, കനകനഗർ, വെള്ളയമ്പലം, തിരുവനന്തപുരം – 695003 എന്ന വിലാസത്തിൽ അയയ്ക്കണം.  കൂടുതൽ വിവരങ്ങൾക്ക് 0471-2727010, 9947038770.