മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള ദേശീയ അംഗീകാരം മൂന്നാമത് തവണയും നേടിയ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിനെ പാലക്കാട് ജില്ലാ പഞ്ചായത്ത് ആദരിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരിയില്‍ നിന്ന് ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണദാസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.സി.സുബ്രഹ്മണ്യന്‍, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ കെ.ബിനുമോള്‍, പി.ഗീത, ബിന്ദു സുരേഷ് എന്നിവര്‍ സംസാരിച്ചു.
