തൃശ്ശൂരില്‍ നടന്ന 58-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ രണ്ടാം സ്ഥാനം നേടിയ ജില്ലയ്ക്കുളള വെളളി കപ്പ് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ പി. കൃഷ്ണന്‍ ജില്ലാ കലക്റ്റര്‍ ഡോ. പി. സുരേഷ് ബാബുവിന് കൈമാറി. 893 പോയിന്റോടെയാണ് പാലക്കാട് ജില്ല രണ്ടാം സ്ഥാനം നേടിയത്. 895 പോയിന്റുളള കോഴിക്കോട് ജില്ലയ്ക്കാണ് കിരീടം. മികച്ച വിജയം നേടിയ ജില്ലയിലെ കലാപ്രതിഭകളെയും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരേയും ജില്ലാ കലക്റ്റര്‍ അനുമോദിച്ചു.
