സന്നിധാനത്ത് ഭസ്മക്കുളത്തില്‍ മുങ്ങിയ ഏഴുവയസ് പ്രായമായ ബാലനെ സമയോചിതമായ ഇടപെടലിലൂടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. കര്‍ണാടക കടവൂര്‍ സ്വാദേശിയായ മഞ്ചുരാജ് എന്നയാളുടെ കൂടെവന്ന സഞ്ചുവെന്ന ബാലനെയാണ് രക്ഷപ്പെടുത്തിയത്.
ഭസ്മക്കുളത്തില്‍ കുളിക്കുകയായിരുന്ന കുട്ടി മുങ്ങിത്താഴുകയും തല്‍സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഫയര്‍മാന്‍മാരായ വിനോദ്, എസ്.പി. സുനില്‍ എന്നിവര്‍ ചേര്‍ന്ന് കുട്ടിയെ രക്ഷപ്പെടുത്തുകയും പ്രഥമശുശ്രൂഷ നല്‍കി രക്ഷകര്‍ത്തക്കളെ തിരികെ ഏല്‍പ്പിക്കുകയും ചെയ്തതായി ഫയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു.