കാസർഗോഡ്: ജില്ലയുടെ സ്വപ്ന പദ്ധതിയായ ആയംകടവ് പാലം വന്‍ ജനാവലിയെ സാക്ഷിനിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. 24 മീറ്റര്‍ ഉയരത്തിലും 180 മീറ്റര്‍ നീളത്തിലും നിര്‍മ്മിച്ച പാലത്തിന്റേയും 3.8 കിലോമീറ്റര്‍ മെക്കാഡം ചെയ്ത അപ്രോച്ച് റോഡിന്റെയും ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.കത്തിജ്വലിക്കുന് ന സൂര്യനെ വകവെക്കാതെ ആയിരങ്ങളാണ് ഈ ചരിത്ര മുഹൂര്‍ത്തതിന് സാക്ഷിയാ വാന്‍ ആയംകടവില്‍ എത്തിയത്. ബേഡഡുക്ക പുല്ലൂര്‍ പെരിയ പഞ്ചായത്തിനെ ബന്ധിപ്പിക്കുന്ന ഈ പാലം 14 കോടി രൂപ ചെലവില്‍ ആണ് കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി യഥാര്‍ത്ഥ്യമാക്കിയത്.
പാലം തുറന്ന് കൊടുക്കുന്നതോടെ ജില്ലയുടെ ടൂറിസം മേഖലയില്‍ സമഗ്ര പുരോഗതി കൈവരിക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.കര്‍ണ്ണാടകയിലെ മടിക്കേരി, സുള്ള്യ, സുബ്രഹ്മണ്യ എന്നീ സ്ഥലങ്ങളില്‍ നിന്നും ബേക്കലില്‍ എത്തിച്ചേരാന്‍ ആയംകടവ് പാലം വഴി എളുപ്പം സാധിക്കും. ജില്ലയിലെ ദേലമ്പാടി, കാറഡുക്ക, മുളിയാര്‍, ബെള്ളൂര്‍ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് പെരിയ കേന്ദ്ര സര്‍വ്വകലാശാലയിലേക്കും കാഞ്ഞങ്ങാട് നഗരത്തിലേക്കും എത്തിച്ചേരാനുള്ള എളുപ്പ മാര്‍ഗ്ഗം കൂടിയാണിത്..ഉയരം കൊണ്ടും പ്രകൃതി ഭംഗികൊണ്ടും നിര്‍മ്മാണ മികവ് കൊണ്ടും ജനശ്രദ്ധയാകര്‍ഷിച്ചതാണ് ഈ പാലം.
ആയംകടവില്‍ നടന്ന പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയായിരുന്നു. എം രാജഗോപാലന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി.സി ബഷീര്‍, ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു എന്നിവര്‍ വിശിഷ്ടാതിഥിയായിരുന്നു.
ചീഫ് ‘ എഞ്ചിനീയര്‍ എസ്. മനോമോഹന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പാലത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്ത ചട്ടഞ്ചാല്‍ ‘ജാസ്മിന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയെയും പാലം രൂപകല്പന ചെയ്തവരെയും നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെയും പാലം നിര്‍മ്മാണത്തിന് സൗജന്യമായി ഭൂമി വിട്ടു നല്‍കിയവരെയും ചടങ്ങില്‍ ഉപഹാരം നല്കി ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഓമന രാമചന്ദ്രന്‍ ,എം ഗൗരി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ സി രാമചന്ദ്രന്‍, ശാരദ എസ് നായര്‍ ,ജില്ലാ പഞ്ചായത്ത് അംഗം വി.പി.പി. മുസ്തഫ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ഉഷാ ചന്ദ്രന്‍,ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം ശാന്തകുമാരി,ബേഡഡുക്ക ഗ്രാമപഞ്ചായത്ത് അംഗം വി ദിവാകരന്‍, പുല്ലൂര്‍പെരിയ ഗ്രാമ പഞ്ചായത്ത് അംഗം സി എ സതീശന്‍ ,വിവിധ രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു .കെ . കുഞ്ഞിരാമന്‍ എം എല്‍ എ സ്വാഗതവും കോഴിക്കോട് ബ്രിഡ്ജസ് നോര്‍ത്ത് സര്‍ക്കിള്‍ സുപ്രണ്ടിംഗ് എഞ്ചിനീയര്‍ പി കെ മിനി നന്ദിയും പറഞ്ഞു.