പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി എട്ടു മുതൽ 12 വരെ ക്ലാസുകളിലെ സാമൂഹ്യ ശാസ്ത്ര പാഠഭാഗത്തിലെ ഇന്ത്യയുടെ ചരിത്രത്തെ അനാവരണം ചെയ്തുകൊണ്ട് ഡൽഹിയും പരിസര പ്രദേശങ്ങളും പശ്ചാത്തലമാക്കി ചരിത്ര വസ്തുതകളെ ഉൾക്കൊള്ളിച്ച് പുതിയ ഡോക്യുമെന്ററി ‘ഇന്ത്യ ഗേറ്റി’ലൂടെ കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം ആരംഭിക്കുന്നു.

വൈദേശിക ആക്രമണങ്ങൾ, രാജാക്കൻമാരുടെ ഭരണകാലങ്ങൾ, തലസ്ഥാനങ്ങൾ, നിർമ്മിതികൾ, സാഹിത്യം, സംഗീതം, ചിത്രകല, സംഭാവനകൾ തുടങ്ങിയ വിഷയങ്ങൾ കോർത്തിണക്കിയുള്ള പരിപാടിയിൽ ആനന്ദ്, ഓംചേരി, എൻ.അശോകൻ, ടി.കെ. അരുൺ, എ സമ്പത്ത്, മുത്തുക്കോയ, ദാമോദരൻ തുടങ്ങി മലയാള സാംസ്‌കാരിക ചരിത്ര  പത്രപ്രവർത്തകർക്കൊപ്പം ഉത്തരേന്ത്യയിലെ പ്രശസ്തരായ ചരിത്രകാരൻമാരും പങ്കെടുക്കുന്നു. എല്ലാ ശനിയാഴ്ചയും വൈകുന്നേരം ആറിനും ചൊവ്വാഴ്ചകളിൽ വൈകുന്നേരം ആറ് മണിക്കും രാത്രി 9.30 നും പരിപാടി സംപ്രേഷണം ചെയ്യും.