2018 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയ്ക്കായി സ്‌കൂളുകളില്‍ നിന്നും രജിസ്റ്റര്‍ ചെയ്യുകയും ഇ -സബ്മിഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്ത വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊളളിച്ച് പ്രൊവിഷണല്‍ എ ലിസ്റ്റ് iExaMS HM ലോഗിനില്‍ പ്രസിദ്ധീകരിച്ചു. ലിസ്റ്റിന്റെ സൂക്ഷ്മ പരിശോധനയും തിരുത്തലുകളും ജനുവരി 24ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് പൂര്‍ത്തിയാക്കാന്‍ പ്രഥമ അധ്യാപകര്‍ നടപടി സ്വീകരിക്കണമെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു.
