കൊച്ചി: ദേശീയ ചുഴലിക്കാറ്റ് അപകട സാധ്യത ലഘൂകരണ പദ്ധതിയുടെ ഭാഗമായി വടക്കേക്കര പഞ്ചായത്തിൽ അടിയന്തര പ്രതികരണസേന (എമർജൻസി റെസ്പോൺസ് ടീം) രൂപവൽകരിച്ചു. പദ്ധതിയിലുൾപ്പെടുത്തി ചുഴലിക്കാറ്റ് അഭയകേന്ദ്രം നിർമ്മിക്കുന്നത് വടക്കേക്കര പഞ്ചായത്തിലാണ്.
പ്രഥമശശ്രൂഷ, തിരച്ചിലും രക്ഷാപ്രവർത്തനവും, അഭയകേന്ദ്ര പരിപാലനം വിഭാഗങ്ങളിലായി മൂന്ന് സേനകൾ രൂപീകരിച്ചു. ഓരോ സേനയിലും 30 അംഗങ്ങൾ വീതമാണുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് കെ.എം.അംബ്രോസ് അധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി മൊബിലൈസർ സുസ്മി സണ്ണി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.