കെ.എസ്.ആര്‍.ടി.സി നിലയ്ക്കല്‍- പമ്പ ചെയിന്‍ സര്‍വ്വീസ് വരുമാനം 21 ന് വൈകിട്ട് വരെയുള്ള കണക്കുപ്രകാരം 14,16,14,609 രൂപയാണ്. നവംമ്പര്‍ 15 മുതലുള്ള 28450 ചെയിന്‍ സര്‍വ്വീസുകളില്‍ നിന്നാണ് ഈ വരുമാനം. കെ.എസ്.ആര്‍.ടി.സി ജണ്‍ട്രം, നോണ്‍ എ.സി ചെയിന്‍ സര്‍വ്വീസുകള്‍ ഉള്‍പ്പെടെയുള്ള വരുമാനകണക്കാണിത്.

നിലയ്ക്കലില്‍ നിന്ന് തീര്‍ഥാടകര്‍ നിറയുന്നതിന് അനുസരിച്ചാണ് പമ്പയിലേക്ക് കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വ്വീസ് നടത്തുന്നത്. പമ്പ ഡിപ്പോയില്‍ നിന്ന് വിവിധ കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി നടത്തിയ സര്‍വ്വീസുകള്‍ക്ക് ശനിയാഴ്ചവരെയുള്ള വരുമാനം1,95,65757 രൂപയാണ്. പമ്പ ഡിപ്പോയില്‍ നിന്ന് തീര്‍ഥാടകരുടെ ആവശ്യപ്രകാരം വിവിധ കേന്ദ്രങ്ങളിലേക്ക് 31 ഫാസ്റ്റ് ബസും അഞ്ച് ഡിലക്സ് ബസുമാണ് ദിവസവും സര്‍വ്വീസ് നടത്തുന്നത്.