അഞ്ചുകുന്ന് ജില്ലാ ഹോമിയോ ആസ്പത്രി വയോജന ചികിത്സാ പദ്ധതിയുടെ ഭാഗമായി നടവയല്‍ ഒസാനം ഭവനില്‍ ഏകദിന മെഡിക്കല്‍ ക്യാമ്പും മോട്ടിവേഷന്‍ ക്ലാസ്സും വീഡിയോ ഷോയും നടത്തി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. എസ് .ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പൂതാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ്ജ് പുല്‍പ്പാറ അധ്യക്ഷത വഹിച്ചു.

പനമരം ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയന്തി രാജന്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ബെന്നി, പനമരം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ടി. തങ്കച്ചന്‍, വാര്‍ഡ് മെമ്പര്‍ എ.ഉണ്ണികൃഷ്ണന്‍, ഹോമിയോ ഡി.എം.ഒ ഡോ കവിത പുരുഷോത്തമന്‍, ആസ്പത്രി സൂപ്രണ്ട് ഡോ അജിവില്‍ബര്‍, ടി.എസ്. ബാബു നമ്പടാനം, വിന്‍സെന്റ് ജോണ്‍ വടക്കന്‍ചേരി, ഡോ ബി.ജെ.സോണി, ഡോ.മഞ്ജുഷ ഷാംലറ്റ്, ഡോ.വിനിത കെ, ഡോ. വിപിന്‍ ഭാസ്‌ക്കര്‍, ഡോ.എസ്.കെ. ശ്രീദേവി ബോസ് തുടങ്ങിയവര്‍ പങ്കെടുത്തു.