പത്തനംതിട്ട: സംസ്ഥാനത്തു നിലവില്‍വന്ന ഒറ്റത്തവണ ഉപഭോഗ പ്ലാസ്റ്റിക്ക് വസ്തുക്കളുടെ നിരോധനം വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തില്‍ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള ബോധവല്‍ക്കരണ പ്രചാരണ പരിപാടികള്‍ക്കു തുടക്കമായി. ലഘുലേഖയും തുണി സഞ്ചിയും വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ഷൈനു ചാക്കോയ്ക്ക് നല്‍കി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ സ്‌കറിയ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ ശ്രീകുമാര്‍, സെക്രട്ടറി എസ് സദാശിവന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
