അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പാലിശ്ശേരി ഡിവിഷന്‍ പരിധിയിലുള്ള പാലിശ്ശേരി ഹൈസ്‌കൂളില്‍ 15 ലക്ഷം രൂപ മുടക്കി പണിയുന്ന ശുചിമുറി സമുച്ചയങ്ങളുടെ നിര്‍മ്മാണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോള്‍ നടത്തി. കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ഷാജു വി. തെക്കേക്കര അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. അയ്യപ്പന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗ്രേസ്സി റാഫേല്‍, ബ്ലോക്ക് പഞ്ചായത്തഗം റെന്നി ജോസ്, പഞ്ചായത്ത് മെമ്പര്‍മാരായ മേരി ആന്റണി, ഉഷ മനോഹരന്‍, ഹെഡ്മിസ്ട്രസ് സുധ സി, വേലായുധന്‍ മാസ്റ്റര്‍, പി.ടി.എ പ്രസിഡന്റ് ഷാജു നെടുവേലി, എ.ഡി. ഫ്രാന്‍സിസ് മാസ്റ്റര്‍, കെ.വി അജീഷ്, കെ.പി അശോകന്‍ എന്നിവര്‍ പ്‌സംഗിച്ചു.