ഡോക്ടർമാർക്കായി ക്ഷേമപദ്ധതി കൊണ്ടുവരുമെന്ന് ആരോഗ്യ സാമൂഹ്യ വനിതാശിശു വികസന മന്ത്രി കെ.കെ.ശൈലജ ടീച്ചർ പറഞ്ഞു.  ട്രാവൻകൂർ-കൊച്ചി മെഡിക്കൽ കൗൺസിലിന്റെ ഓഫീസ് ഓട്ടോമേഷൻ  ഉദ്ഘാടനവും സ്മാർട്ട് കാർഡ് വിതരണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഡോക്ടർമാർക്ക് സാമൂഹ്യ ചരിത്രത്തെക്കുറിച്ച് അറിവുണ്ടായാൽ മാത്രമേ രോഗികളെ ശരിയായി സമീപിക്കാൻ സാധിക്കൂ. ആരോഗ്യരംഗത്ത്  പൊതു സ്വകാര്യമേഖലകൾ പരസ്പരപൂരകങ്ങളായി പ്രവർത്തിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.  ആരോഗ്യ ശീലങ്ങൾ മാറിയതുവഴിയുണ്ടായ ജീവിതശൈലി രോഗങ്ങളെ  തടയാൻ പ്രാഥമിക ആരോഗ്യ സംരക്ഷണ മേഖല ശക്തിപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

കോർപ്പറേഷൻ ഹെൽത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഐ.പി.ബിനു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ.റാണി ഭാസ്‌കരൻ, ഡോ.പി.മാധവൻകുട്ടി വാര്യർ, ഡോ.സുന്ദരേശൻ, എ.മുഹമ്മദ് ഹുസൈൻ എന്നിവർ പങ്കെടുത്തു.