കേരളത്തിൽ നിലവിൽ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തുവരുന്നതും ഈരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചതുമായ വിവിധ സർക്കാർ/സർക്കാരിതര ആശുപത്രികളെ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താൻ എംപാനൽ ചെയ്യാൻ താത്പര്യപത്രം ക്ഷണിച്ചു.
താത്പര്യമുള്ള ആശുപത്രി മാനേജ്മെൻറുകളുടെ വിശദമായ പ്രൊപ്പോസലുകൾ ഫെബ്രുവരി 10 നകം സാമൂഹ്യനീതി ഡയറക്ടർക്ക് സമർപ്പിക്കണം.

ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരാകുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് പരമാവധി രണ്ടുലക്ഷം രൂപ വരെ ധനസഹായം നൽകുന്ന പദ്ധതി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്നുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരായ ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് ശസ്ത്രക്രിയക്കാവശ്യമായ തുക കണ്ടെത്താൻ കഴിയാതെ വരുന്ന സാഹചര്യം നിലവിലുള്ളതിനാലാണ് കേരളത്തിൽ നിലവിൽ ലിംഗമാറ്റ ശസ്ത്രക്രിയയിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള സർക്കാർ/സർക്കരിതര ആശുപത്രികളെ എംപാനൽ ചെയ്യുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫീസുകളിലോ, സാമൂഹ്യനീതി ഡയറക്ടറേറ്റ്, അഞ്ചാം നില, വികാസ് ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടണം. ഫോൺ: 0471-2306040.